സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള വിവാഹമായിരുന്നു, പിന്നെന്താ പൊലീസ്?; ശരിക്കും നിങ്ങള്‍ ഞങ്ങളുടെ കണ്ണ് നനയിച്ചു
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള വിവാഹമായിരുന്നു, പിന്നെന്താ പൊലീസ്?; ശരിക്കും നിങ്ങള്‍ ഞങ്ങളുടെ കണ്ണ് നനയിച്ചു
ഇന്ന് ഇവിടത്തെ പെണ്‍കുട്ടിയുടെ വിവാഹമാണന്ന് സ്റ്റേഷനില്‍ അറിയിപ്പു ലഭിച്ചിരുന്നു. വധൂവരന്മാരെ ഒന്ന് കാണാനിറങ്ങിയതാണ് എന്നു പറഞ്ഞതിനു ശേഷം ഒരു പൊതി നല്‍കി. അതൊരു കേക്ക് ആയിരുന്നു. തിരക്കഥാകൃത്ത് സത്യന്‍ കൊളങ്ങാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ശരിക്കും നിങ്ങള്‍ ഞങ്ങടെ കണ്ണു നനയിച്ചു.
ഭാര്യയുടെ ജ്യേഷ്ഠന്‍്റെ മകളുടെ വിവാഹമായിരുന്നു ഇന്ന്. ലളിതമായ ചടങ്ങ്. ഉച്ചയോടെ വധൂവരന്മാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ രണ്ടു പോലീസ് ജീപ്പ് അവിടെ വന്നു നിന്നു.
“അയ്യോ പോലീസ്” എന്ന് കൂടി നിന്നവരില്‍ ആരോ വിളിച്ചു പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള വിവാഹമായിരുന്നു. പിന്നെന്താ പോലീസ്?. പലരിലും ഉത്ക്കണ്ഠ.
ജീപ്പില്‍ നിന്നിറങ്ങി കുറച്ചു പോലീസുകാര്‍ മുറ്റത്തേക്ക് കടന്നു വന്നു. കൂട്ടത്തില്‍ ഒരാള്‍ സ്വയം പരിചയപ്പെടുത്തി. ഞാന്‍ സുധീഷ് കുമാര്‍; ബിനാനിപുരം Cl ആണ്.
ഇതെന്‍്റെ സഹപ്രവര്‍ത്തകരാണ്.
ഇന്ന് ഇവിടത്തെ പെണ്‍കുട്ടിയുടെ വിവാഹമാണന്ന് സ്റ്റേഷനില്‍ അറിയിപ്പു ലഭിച്ചിരുന്നു. വധൂവരന്മാരെ ഒന്ന് കാണാനിറങ്ങിയതാണ് എന്നു പറഞ്ഞതിനു ശേഷം ഒരു പൊതി നല്‍കി.
അതൊരു കേക്ക് ആയിരുന്നു.
ഒരു സ്വപ്നമാണോ എന്നു പോലും കൂടി നിന്നിരുന്നവര്‍ക്ക് തോന്നി. സത്യത്തില്‍ ഇന്നു നടന്ന ലളിതമായ വിവാഹത്തെക്കുറിച്ച് ഒരു പോസ്റ്റിടണമെന്നാണ് വിചാരിച്ചത്.
പക്ഷെ പോലീസുകാരുടെ ഈ സ്നേഹവായ്പിനെക്കുറിച്ച് സമൂഹത്തോട് പറയാതിരുന്നാല്‍ അതൊരു നന്ദികേടാവും.
ഈ കോവിഡ് കാലത്ത് ബിനാനിപുരം CI സുധീഷ് സാറും Sl യും മറ്റ് പോലീസ് ഉദ്യോഗസ്ഥരും കാണിച്ച സ്നേഹമസൃണമായ കരുതല്‍ പുതിയൊരു സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്.
വധൂവരന്മാരുടെ കൈകളിലേക്ക് നിങ്ങള്‍ കൈമാറിയ അപ്രതീക്ഷിതമായ ആ മധുരം അതേറ്റുവാങ്ങിയപ്പോള്‍ അവരുടെ കണ്ണുകള്‍ മാത്രമല്ല; പരിസരത്തുണ്ടായിരുന്ന ഞങ്ങളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
സ്നേഹത്തിന് ഇങ്ങനെയും ചില പര്യായങ്ങളുണ്ടെന്ന് കാണിച്ചു തന്ന, അവിചാരിതമായ ഈ അനുഭവം മനോഹരമായ ഒരു ഓര്‍മ്മയായി ഞങ്ങളത് ഹൃദയത്തില്‍ സൂക്ഷിക്കും. CI യ്ക്കും സഹപ്രവര്‍ത്തകര്‍ക്കും
നന്ദി. Big Salute, Kerala Police.