കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം പ്രക്ഷോഭം

0 360

കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം പ്രക്ഷോഭം
കോവിഡ് കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നിലപാടുകൾക്കെതിരെയും അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ചും സിപിഎം വയനാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ ധർണകൾ നടത്തി. ആദായ നികുതിദായകരുടെ അല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറുമാസത്തേക്ക് പ്രതിമാസം 7500 രൂപ വീതം നൽകുക, എല്ലാമാസവും ഒരാൾക്ക് 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലയിലെ 3620 കേന്ദ്രങ്ങളിൽ ധർണ നടത്തി.