കേളകം: ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ പ്രീ സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള വരയുത്സവം ശിൽപ്പശാല 2023 സെപ്റ്റംബർ 18,19 തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിന് പി.റ്റി.എ പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ലീലാമ്മ ജോണി ഉദ്ഘാടനം നടത്തി. മുഖ്യാതിഥിയായി കേളകത്തിന്റെ പ്രിയ ചിത്രകാരൻ ശ്രീ സണ്ണി വാളിയാങ്കൽ കുട്ടികളോട് സംവദിച്ചു. കുട്ടികളുടെ വരകൾ അവനവന്റെ തോന്നലുകളെ യാതൊരു ഭയവും കൂടാതെ തന്റേതായ രീതിയിൽ തുറന്ന് പ്രകടിപ്പിക്കുന്നതാണ് അവരുടെ രചന. കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ തന്റേതായ രീതിയിൽ തനിക്കിഷ്ട്ടപ്പെട്ട രീതിയിൽ പ്രേകടിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. തന്റെ ആസ്വാദനത്തിന്റെ പുനരാവിഷ്ക്കാരമായ വരകൾ എന്ന ആശയം കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുക എന്ന ഉദ്ദേശ്യം വച്ചുകൊണ്ടാണ് ഈ പരിപാടി നടന്നത്. എം പി റ്റി എ പ്രസിഡന്റ് ശാരിമോൾ, ഹെഡ്മാസ്റ്റർ ടി ബാബു, വിജയശ്രീ പി. വി, സീനിയർ അധ്യാപിക ഷാജി കെ ടി എ പ്രീ പ്രൈമറി ടീച്ചർ സുജാത എന്നിവർ ചടങ്ങിൽ സംസാരിച്ചു.