നീളമേറിയ ഗൗണും കോട്ടും വൈറസ് വ്യാപനത്തിന് ഇടയാക്കും; അഭിഭാഷകര്‍ കോട്ടും ഗൗണും ധരിക്കേണ്ടെന്ന് ബാര്‍ കൗണ്‍സില്‍

0 589

നീളമേറിയ ഗൗണും കോട്ടും വൈറസ് വ്യാപനത്തിന് ഇടയാക്കും; അഭിഭാഷകര്‍ കോട്ടും ഗൗണും ധരിക്കേണ്ടെന്ന് ബാര്‍ കൗണ്‍സില്‍

 

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനായി വിഡിയോ കോണ്‍ഫjന്‍സ് വേളയില്‍ അഭിഭാഷകര്‍ കോട്ടും ഗൗണും ധരിക്കേണ്ടെന്ന് ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ ഉത്തരവ്. വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകുമ്ബോള്‍ വെളുത്ത നെക്ക് ബാന്‍ഡിനൊപ്പം വെള്ള ഷര്‍ട്ട്/വെള്ള ചുരിദാര്‍/വെള്ളസാരി ധരിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി മേയ് 13ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ കൗണ്‍സിലിന്റെ ഉത്തരവ്.

 

ഹൈക്കോടതികള്‍, ട്രൈബ്യൂണലുകള്‍, കമ്മിഷനുകള്‍ എന്നിവയില്‍ കോട്ടും ഗൗണുമില്ലാതെ ഹാജരാകാം. പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഇതേ വസ്ത്രധാരണം തുടരാമെന്നും ഉത്തരവിലുണ്ട്. നീളമേറിയ ഗൗണും കോട്ടും വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം.