64കോടി രൂപയുടെ ദേശീയ ഗ്രാമീണ കുടിവള്ള പദ്ധതി:  ഒന്നാം ഘട്ട നിർമ്മാണ പ്രവൃത്തികൾ കാളിയത്ത് തുടങ്ങി

0 132

 

64കോടി രൂപയുടെ കുടിവള്ള പദ്ധതിയുടെ  ഒന്നാം ഘട്ട നിർമ്മാണ പ്രവൃത്തികൾ തുടങ്ങി. മൂന്ന് പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് കൂടി വെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ  നിർമ്മാണം ആരംഭിച്ചതോടെ ജലക്ഷാമം നേരിടുന്ന മലയോരത്തെ ജനങ്ങൾക്ക് പ്രതീക്ഷയായി. മലയോര പ്രദേശങ്ങളായ കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി കുടി വെള്ളം എത്തിക്കുന്നതിനായി അഞ്ച് വർഷം മുമ്പാണ് പദ്ധതി  വിഭാവനം ചെയ്തത്.  ആദ്യ ഘട്ടത്തിൽ ബാവലി – ചീങ്കണ്ണിപ്പുഴകൾ  സംഗമിക്കുന്ന കാളികയത്ത് പമ്പ്  ഹൗസ്, കിണർ, ശുചികരണ പ്ലാൻറ്, വിവിധ മേഖലകളിൽ സംഭരണികൾ എന്നിവ സ്ഥാപിക്കാൻ 25 കോടി രൂപയുടെ പദ്ധതികളാണ് കരാർ നൽകിയത്.

സണ്ണി ജോസഫ് എം എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചിലവിട്ടാണ് മൂന്ന് പഞ്ചായത്തുകളിൽ ഭൂമി ഏറ്റെടുത്തത്.. ദേശീയ ഗ്രാമീണ കുടിവള്ളപദ്ധതിയുടെ ഭാഗമായി മലയോരത്തിന് അനുവദിച്ച സുപ്രധാന പദ്ധതിയുടെ നിർമ്മാണം ആരംഭിക്കുന്ന വാർത്തയിൽ ഏറെ ആഹ്ളാദത്തിലാണ് മലയോരം. മൂന്ന് പഞ്ചായത്തുകളിലെ മുപ്പത് വാർഡുകളിലെ  ജനങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് പദ്ധതി. പ്ലാൻറ്, സ്ഥാപിച്ച് ഇവിടെ നിന്ന് മഞ്ഞളാംപുറത്ത് വെള്ളമെത്തിച്ച്  പമ്പിംഗ് നടത്തി ,വെണ്ടേക്കും ചാൽ,മേമല ,പൂവതിൻചോല ,എന്നിവിടങ്ങളിൽ ടാൻകുകൾ സ്ഥാപിക്കും