“ആരോഗ്യപ്രവർത്തകർക്ക് വലിയ നന്ദി”; കോവിഡ് അനുഭവം പങ്കുവച്ച് നടി ഗൗതമി നായര്‍
കോവിഡ് അനുഭവം പങ്കുവച്ച് നടി ഗൗതമി നായര്‍. തനിക്കും സഹോദരിക്കും കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്ന് ഗൗതമി സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
21 ദിവസത്തെ ക്വാറന്റെെൻ പൂർത്തിയായെന്നും ആരോഗ്യപ്രവർത്തകർക്ക് വലിയ നന്ദി രേഖപ്പെടുത്തുന്നതായും താരം പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്രയിൽ റീസെർച്ചർ ആയി പ്രവർത്തിക്കുകയാണ് ഗൗതമി.കോവിഡ് നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് അടക്കം പങ്കുവച്ചാണ് താരം തന്റെ കോവിഡ് അനുഭവം പങ്കുവച്ചത്.
പ്രത്യേക രോഗലക്ഷണങ്ങളൊന്നും തനിക്ക് ഇല്ലായിരുന്നു എന്ന് ഗൗതമി പറഞ്ഞു. കോവിഡ് രോഗികളെ പരിചരിക്കാൻ ദിനംപ്രതി ബുദ്ധിമുട്ടുന്ന ആരോഗ്യപ്രവർത്തകരെ പ്രത്യേകം ഓർക്കുന്നതായി ഗൗതമി പറഞ്ഞു.“എനിക്കും സഹോദരിക്കും കടുത്ത തലവേദനയുണ്ടായിരുന്നു. മറ്റ് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മെെഗ്രെയ്‌ന് സമാനമായ കടുത്ത തലവേദനയായിരുന്നു. മരുന്ന് കഴിച്ചിട്ടും എനിക്ക് കുറവ് തോന്നിയില്ല,” ഗൗതമി കുറിച്ചു.