കണ്ണൂർ ഗവ.ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

0 380
 
കണ്ണൂർ ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് ട്രേഡിലെ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ/ഡിഗ്രി, ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി 14ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835183.