ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരെ അടിയന്തിരമായി നാട്ടിലെത്തിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് രാഹുൽ ഗാന്ധി
ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരെ അടിയന്തിരമായി നാട്ടിലെത്തിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കോവിഡ് വൈറസ് ബാധയെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്താനാകാതെ വിവിധ ഗൾഫ് നാടുകളിൽ കുടുങ്ങി കിടക്കുന്നത്. എന്നാൽ രാജ്യത്ത് ലോക് ഡൗൺ നീട്ടാൻ കേന്ദ്ര സർക്കാർ വീണ്ടും തീരുമാനിച്ച സാഹചര്യത്തിൽ, ഇവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ.