കോട്ടയം: ചേംബറില്‍ ഇരിക്കെ വനിതാ ജഡ്ജിക്കു നേരെ അശ്ലീല പരാമര്‍ശം നടത്തിയ വക്കീല്‍ ഗുമസ്തനെതിരെ കേസ്. കോട്ടയം അയര്‍ക്കുന്നം സ്വദേശി അനീഷിനെതിരേയാണ് ഏറ്റുമാനൂര്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു ജഡ്ജി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. അനീഷ് ഏറ്റുമാനൂര്‍ കോടതിയിലെ വക്കീല്‍ ഗുമസ്തനാണ്.
കേസ് നടക്കുന്നതിടെ ഇയാള്‍ കോടതിയില്‍ ഇരുന്ന മറ്റൊരാളെ കൈകൊട്ടി വിളിച്ചു. ഇതു ശ്രദ്ധയില്‍പ്പെട്ട ജഡ്ജിയുടെ സമീപമുണ്ടായിരുന്ന പോലീസുകാരന് ഇയാളോടു ശബ്ദമുണ്ടാക്കരുതെന്നു പറഞ്ഞു. ഇനിയും ശബ്ദമുണ്ടാക്കിയാല് ജഡ്ജി താങ്കളെ ചേംബറിലേക്കു വിളിപ്പിക്കുമെന്നും അറിയിച്ചു. ഇതിനു അശ്ലീല ചുവയോടെയാണ് ഇയാള്‍ മറുപടി പറഞ്ഞത്.
ഇതു കേള്‍ക്കാനിടയായ ജഡ്ജി ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു. പ്രതി അനീഷ് ഇപ്പോള്‍ ഒളിവിലാണ്.