ഗുരുവായൂരില്‍ വിവാഹങ്ങള്‍ പുനരാരംഭിച്ചു ; ഇന്ന് ഒന്‍പത് കല്യാണങ്ങള്‍

0 688

ഗുരുവായൂരില്‍ വിവാഹങ്ങള്‍ പുനരാരംഭിച്ചു ; ഇന്ന് ഒന്‍പത് കല്യാണങ്ങള്‍

തൃശൂര്‍: ലോക്ക് ഡൗണ്‍ ഗുരുവായൂരില്‍ വീണ്ടും കല്യാണങ്ങള്‍ തുടങ്ങി . നിബന്ധനകളോടെ ഇന്ന് മുതല്‍ വിവാഹങ്ങള്‍ നടക്കും. ഇന്ന് ഒന്‍പത് വിവാഹങ്ങളാണ് ഗുരുവായൂരില്‍ നടക്കുന്നത്. ഓരോ വിവാഹങ്ങള്‍ക്കും വധു വരന്‍മാരടക്കം പരമാവധി പത്തു പേര്‍ക്ക് പങ്കെടുക്കാം. സാമൂഹിക അകലം പാലിച്ചാണ് ഓരോ വിവാഹങ്ങളും നടക്കുന്നത്. കൂടാതെ ക്ഷേത്രത്തില്‍ വെച്ചുപരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം. പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്.

വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റൈന്‍ – നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്. വധു വരന്മാര്‍ കൂടെ കൊണ്ടുവരുന്ന ഫോട്ടോ ഗ്രാഫര്‍മാരെ അനുവദിക്കുന്നതല്ല. ദേവസ്വം ഫോട്ടോഗ്രാഫര്‍മാരെ ഏര്‍പ്പെടുത്തുന്നതാണ്.വിവാഹങ്ങളില്‍ പങ്കെടുക്കുന്ന ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്‌ അറിയിച്ചു.