ഗുരുവായൂരിൽ ജൂൺ 4 മുതൽ വിവാഹം നടത്താം; ഒരു ദിവസം പരമാവധി 60 എണ്ണം

0 496

ഗുരുവായൂരിൽ ജൂൺ 4 മുതൽ വിവാഹം നടത്താം; ഒരു ദിവസം പരമാവധി 60 എണ്ണം

തൃശൂർ ∙ ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ 4 മുതൽ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അന്തിമ അനുമതി ചൊവ്വാഴ്ച വൈകിട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ നടത്താൻ സൗകര്യമൊരുക്കും. ഒരു വിവാഹത്തിൽ വധൂവരന്മാരടക്കം 10 പേരെ മാത്രം അനുവദിക്കും.

ഒരു വിവാഹത്തിന് രണ്ടു ഫൊട്ടൊഗ്രഫർമാരെ അനുവദിക്കും. രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെ വിവാഹങ്ങൾ നടത്താം. മൂന്നു കല്യാണമണ്ഡപങ്ങൾ തയാറാക്കും. ഓരോ വിവാഹം കഴിഞ്ഞും മണ്ഡപം അണുവിമുക്തമാക്കും. ഒരേസമയം രണ്ടു മണ്ഡപങ്ങളിൽ വിവാഹം നടക്കും. വിവാഹം മുൻകൂട്ടി ബുക്ക് ചെയ്യാൻ വൈജയന്തി കെട്ടിടത്തിലെ ബുക്സ്റ്റാളിൽ സൗകര്യമൊരുക്കം.

ചൊവ്വാഴ്ച ചേർന്ന അടിയന്തര ദേവസ്വം ഭരണ സമിതിയിലാണ് തീരുമാനം. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അധ്യക്ഷനായി. തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, കെ.വി.ഷാജി, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ പങ്കെടുത്തു.