ഗസ്റ്റ് അധ്യാപക നിയമനം

0 507

ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി ഗവ.കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.   ബിരുദാനന്തര ബിരുദവും നെറ്റ്/പി എച്ച് ഡിയുമാണ് യോഗ്യത.  നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും.  അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.

ജൂണ്‍ എട്ടിന് രാവിലെ 11 മണിക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഒമ്പതിന് രാവിലെ 11 മണിക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, ഉച്ചക്ക് ഒരു മണിക്ക് മാത്തമാറ്റിക്‌സ് എന്നിങ്ങനെയാണ് ഇന്റര്‍വ്യൂ സമയം.  കൂടുതല്‍ വിവരങ്ങള്‍ 9947196918 ല്‍ ലഭിക്കും.