ഹാദിയ പി.പി.ടി.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു

0 405

പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറാ അക്കാദമിയിൽ നിന്നും ഹാദിയ പി.പി.ടി.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്ത പരിപാടിയിൽ ഉമ്മുൽ ഖുറ ജനറൽ സെക്രട്ടറി
പി അബ്ദുൽ മജീദ് സഖാഫി അധ്യക്ഷത വഹിച്ചു.

സ്കൗട്ട് ആൻഡ് ഗൈഡ് ഫെല്ലോഷിപ്പ് അറബ് റീജിയൻ ജനറൽ സെക്രട്ടറി വി.പി.സുഫിയാൻ മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ എ.കെ ഇബ്രാഹിം ഫൈസി, മോയി.കെ, അസീസ് കളത്തിൽ, മജീദ് അസ്ഹരി, ഹാഫിള് റയീസ് തരുവണ എന്നിവർ പങ്കെടുത്തു.