ഹാജിറോഡിൽ അറവ് മാലിന്യങ്ങൾ തള്ളുന്നത് നിത്യസംഭവം; നടപടി എടുക്കാതെ അധികൃതർ

0 65

 

 

ഇരിട്ടി: ഇരിട്ടി – പേരാവൂർ പാതയിലെ ഹാജി റോഡിൽ അറവുമാലിന്യം കൊണ്ടുവന്ന തള്ളുന്നത് നിത്യസംഭവമായി. രാത്രികാലങ്ങളിൽ വിവിധ സ്ഥലങ്ങളിലെ കോഴിക്കടകളിൽ നിന്നും മറ്റും കൊണ്ടുവരുന്ന കോഴി മാലിന്യങ്ങളാണ് പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത്. പ്രദേശം മുഴുവൻ ദുർഗ്ഗന്ധപൂരിതമാകുകയും പക്ഷിമൃഗാദികൾ ഉൾപ്പെടെയുള്ളവ ഇവ കൊത്തി സമീപപ്രദേശങ്ങളിലെ വീടുകളിലും പറമ്പുകളിലും മറ്റും എത്തിക്കുകയാണ്. നിരവധി തവണ ഇവിടെ മാലിന്യം നിക്ഷേപിക്കുന്ന തിനെതിരെ നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉ1 തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു . ഹാജി റോഡ് ജംഗ്ഷനിൽ ഉൾപ്പെടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദിനംപ്രതി ഇവിടെ അറവു മാലിന്യം കൊണ്ടുവന്ന് തള്ളുന്നവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. പകർച്ചവ്യാധികൾ ഉൾപ്പെടെ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ പൊതുസ്ഥലത്തെ ഇത്തരത്തിൽ അറവു മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.