പനമരം : പനമരം ടൗണിലെ സഫസ്‌റ്റോറില്‍ നിന്നും 690 പാക്കറ്റ് ഹാന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വെള്ളമുണ്ട കമ്പ ഷാഹുല്‍ ഹമീദ് (22) നെ പൊലീസ് അറസ്റ്റു ചെയ്തു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ്, പനമരം സിഐ റജീന, എസ്.ഐ സി.ആര്‍ അനില്‍കുമാര്‍, എ.എസ്.ഐ രവി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോപാലകൃഷ്ണന്‍, ജോയി, സി.പി.ഒ മാരായ ബിനീത്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഹാന്‍സ് പിടികൂടിയത്.പോലീസ് തുടര്‍നടപടി സ്വീകരിച്ചു വരുന്നു