കൈത്തറി ബോധവത്കരണ പരിപാടി 21ന്

0 997

 കൈത്തറി മന്ത്രാലയത്തിന്റെയും ടെക്‌സ്‌റ്റൈൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൈത്തറി മാർക്ക് സ്‌കീം, എച്ച്എൽഎം മൊബൈൽ ആപ്പ് വെബ്‌സൈറ്റ് എന്നിവയെക്കുറിച്ച് കൈത്തറി സംഘങ്ങൾക്കും കൈത്തറി തൊഴിലാളികൾക്കുമായുള്ള ക്ലസ്റ്റർ തല ബോധവത്കരണ പരിപാടി ജനുവരി 21ന് രാവിലെ 10.15ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.

എ.ഡി.എം കെ.കെ. ദിവാകരൻ അധ്യക്ഷനാവും. ടെക്‌സ്‌റ്റൈൽസ് കമ്മിറ്റി ക്വാളിറ്റി അഷ്വറൻസ് ഓഫീസർ കെ. രഘുപതി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ടി.ഒ. ഗംഗാധരൻ, കേരള ഹാൻഡ്‌ലൂം വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, വീവേഴ്‌സ് സർവീസ് സെൻറർ ഡെപ്യൂട്ടി ഡയറക്ടർ പി.വി. രവീന്ദ്രകുമാർ, എൻഐസി ടെക്‌നിക്കൽ ഡയറക്ടർ ആൻഡ്രൂസ് വർഗീസ് എന്നിവർ സംബന്ധിക്കും.