വീണ്ടും കാട്ടാന ശല്യം; ആനമതില്‍ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന ആവശ്യം ശക്തം

0 590

ആറളം: കാട്ടാന ശല്യം രൂക്ഷമായ ആറളത്ത് വന്യജീവി ആക്രമണം പ്രതിരോധിക്കാൻ ആനമതില്‍ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് പ്രദേശവാസികൾ. മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ ആനമതില്‍ നിർമിക്കാനുള്ള തീരുമാനം നേരത്തെ കൈകൊണ്ടിരുന്നു.

ആറളം ഫാമില്‍ നടപ്പിലാക്കുന്ന ആദിവാസി വികസന പദ്ധതിയുടെ മാതൃക സ്വയം സഹായക സംഘത്തിലെ ഒരുകൂട്ടം പേര്‍ ചേര്‍ന്ന് നട്ടുവളർത്തിയ വാഴ കൃഷി കാട്ടാനകള്‍ വ്യാപകമായി നശിപ്പിച്ചതോടെയാണ് വീണ്ടും ആവശ്യം ശക്തമായത്. സംഘം കൃഷി ചെയ്തത എണ്ണൂറോളം വാഴകളിൽ നൂറോളം വാഴകൾ കാട്ടാനകള്‍ പൂർണമായും നശിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ചെയ്ത കൃഷിയും കാട്ടനകള്‍ സമാനമായി നശിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച കമ്പിവേലിയും നബാര്‍ഡിന്റെ ധന സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച തേനീച്ച കൂടുമൊക്കെ താണ്ടിയാണ് കാട്ടനകൾ വാഴ കൃഷി കയ്യേറ്റം ചെയ്തത് എന്നത് സങ്കടകരമാണ്.