പാലായിൽ ബസിനുള്ളിലെ പീഡനം; കോട്ടയത്ത് വെച്ചും പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ്

0 912

കോട്ടയം: പാലായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസ്സിനുള്ളിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ബസ്റ്റാൻഡിൽ വെച്ചും പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പാലാ മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് മെഡിക്കൽ കോളേജ് സ്റ്റാൻഡിൽ കാത്തുകിടന്നപ്പോഴാണ് പീഡനം നടന്നതെന്ന് പെൺകുട്ടി പോലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ വച്ചാണ്  പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ  പീഡിപ്പിക്കാൻ ശ്രമം നടന്നത്. ആളില്ല എന്ന് പറഞ്ഞ് ട്രിപ്പ്‌ റദ്ദാക്കിയ ശേഷമായിരുന്നു ഡ്രൈവറുടേയും കണ്ടക്ടറുടേയും ഒത്താശയോടെ പീഡനം നടന്നത്. സംഭവത്തിൽ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ, ഇയാളെ സഹായിച്ച കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹിതനാണ് എന്ന കാര്യം മറച്ചുവെച്ച് പെൺകുട്ടിയോട് പ്രണയം നടിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

സംഭവ ദിവസം ഉച്ചയ്ക്ക് പെൺകുട്ടി കൊട്ടാരം മുറ്റം സ്റ്റാൻഡിലെത്തി ആളില്ലാത്ത ബസ്സിലേക്ക് കയറുന്നത് കണ്ടിരുന്നു. ഇത് കണ്ട ദൃക്സാക്ഷി പാലാ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. പിന്നീട് പ്രതിയെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.