ഹത്‌റാസ് കൂട്ട ബലാത്സംഗം: സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്

0 280

ഹത്‌റാസ് കൂട്ട ബലാത്സംഗം: സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്

 

ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ 19കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. ഉത്തര്‍പ്രദേശ് പൊലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നീതി ഉറപ്പാക്കാനാണ് പൊലീസ് അന്വേഷണമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ പൊലീസ് ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയുന്നില്ല. തങ്ങളെ വീടിന് പുറത്ത് പോവാന്‍ അനുവദിക്കുന്നില്ല. വീടും പരിസരവും മുഴുവന്‍ പൊലീസാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം, ഹത്‌റാസില്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പോയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പൊലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ഹത്റാസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ എത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞിരുന്നു. ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലാണ് ഇരുവരും ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത്.