ഹത്രാസ് ബലാത്സംഗം: പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ

0 341

ഹത്രാസ് ബലാത്സംഗം: പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ

 

ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഘത്തിനിരയാക്കി പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കണെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള സർക്കാർ ഉത്തരവ്.

പെൺകുട്ടിയുടെ കുടുംബത്തെ പൊലീസ് മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാൻ അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണ പരിശോധനാ ഉത്തരവ് വിവാദത്തിലാകുന്നത്. പെൺകുട്ടിയുടെ കുടുംബത്ത ഇനിയും കുടുംബത്തെ പീഡിപ്പിക്കരുതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊലീസ്, യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ ഇടിച്ചു താഴ്ത്തിയെന്ന് ഉമാഭാരതി അഭിപ്രായപ്പെട്ടു.

അതേസമയം, പൊലീസുകാർക്കെതിരായ അച്ചടക്ക നടപടിക്ക് തുടർച്ചയാ കേസ് സിബിഐയ്ക്ക് കൈമാറാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേസിൽ വിശദീകരണം ആവശ്യപ്പെട്ട് ദേശിയ മനുഷ്യാവകാശ കമ്മീഷൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടിസയച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽക്കാനും തീരുമാനിച്ചു. കുടുംബവുമായി വീഡിയോ കോൺഫ്രൻസ് വഴി സംസാരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.