ഹഥ്റസ് പെൺകുട്ടിക്ക് നീതി ലഭിക്കണം : വെൽഫെയർ പാർട്ടി
കുറുവ : മോദിയും യോഗിയും ഭരിക്കുന്ന നാട്ടിൽ പെൺകുട്ടികൾ പിച്ചിച്ചീന്തപെടുന്നത് ആർഷഭാരതത്തിന്റെ സംസ്കാരത്തിന് ചേർന്നതാണോ എന്ന് ഭരണകൂടം വ്യക്തമാക്കണം. ഇരയോടൊപ്പം നിൽക്കേണ്ട സർക്കാർ പ്രതികളോടൊപ്പം നിൽക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നത് ഇന്ത്യ ഫാസിസത്തിന്റെ പാതയിലാണെന്നതിനുള്ള തെളിവാണെന്ന് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സാജിദ സജീർ പറഞ്ഞു
വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രധിഷേധ കൂട്ടത്തിന്റെ ഭാഗമായി എടക്കാട് പഞ്ചായത്തിലെ കുറുവയിലും ഏഴരയിലും നടന്ന പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്ത്യയിൽ എവിടെയും കേട്ടുകേൾവിപോലുമില്ലാത്ത രീതിയിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് മൃതശരീരം കത്തിച്ചത് ഭയാനകമാണ് . ഇരയോടൊപ്പം നിൽക്കേണ്ട പോലീസ് പ്രതികളെ സംരക്ഷിക്കുക മാത്രമല്ല അവരുടെ കുടുംബത്തെ പീഡിപ്പിക്കുക കൂടിയാണ് ചെയ്തത്. രാജ്യം ഇങ്ങനെയാണ് പോകുന്നതെങ്കിൽ ഇന്ത്യ രാജ്യം ഫാസിസത്തിന്റെ ഏറ്റവും ഉയർന്ന തലങ്ങളിൽ എത്തിപെടുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിപത്തിൽ നിന്ന് രാജ്യത്തെയും നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളേയും രക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ചുമതല ആണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കുറുവയിൽ നടന്ന പരിപാടിയിൽ റഷാദ് ഏഴര അധ്യക്ഷത വഹിച്ചു. മഷൂദ്, സൽമാൻ, ഫഹീം എന്നിവർ നേതൃത്വം നൽകി. ഏഴരയിൽ നടന്ന പ്രതിഷേധത്തിൽ സൈയ്‌നുൽ ആബിദ് അധ്യക്ഷത വഹിച്ചു ഇൻതിഹാബ്, മൊയ്‌ദു, അസ്ഹർ, എന്നിവർ നേതൃത്വം നൽകി