മാനന്തവാടി: കെഎസ്ഇബിഎല്ലിന് കോടികള്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിക്കുക, ഡി.എ അനുവദിക്കുക, തടഞ്ഞുവെച്ച ലീവ് സറണ്ടര്‍ അനുവദിക്കുക, ആശ്രിതനിയമനം നടത്തുക, പ്രൊമോഷനുകള്‍ നല്കി ഒഴിവുകള്‍ നികത്തുക, പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസി മാനന്തവാടി ഇലക്ട്രിക്കല്‍ ഡിവിഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. കെപിസിസി സെകട്ടറി അഡ്വ. എന്‍ കെ വര്‍ഗീസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഡിവിഷന് പ്രസിഡണ്ട് ബാബു ഒ വി അധ്യക്ഷത വഹിച്ചു. ജെസ്ലിന് കുര്യാക്കോസ്, ഷാജി കെ ടി , ബോബിന് എം എം , അന്‍സാര്‍ , ഷമീര്‍ ടി എം എന്നിവര്‍ സംസാരിച്ചു.