മദ്യലഹരിയിൽ ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ അതിഥി തൊഴിലാളിയെ രക്ഷിച്ചു

0 430

പെരിങ്ങോം : തവടിശ്ശേരിയിൽ മദ്യലഹരിയിൽ മൊബൈൽ ടവറിൽ കയറിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച മൂന്ന് മണിക്കാണ് സംഭവം. അരവഞ്ചാൽ തവിടിശ്ശേരിയിലുള്ള ടവറിൽ 30 മീറ്റർ ഉയരത്തിൽ കയറി ആത്മഹത്യാഭീക്ഷണി മുഴക്കിയ അസം സ്വദേശി ബിഷ്ണു റാബ(21)നെയാണ് പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. സേന എത്തുന്നതുവരെ സുഹൃത്ത് ഇയാളെ ടവറിൽ പിടിച്ചുനിർത്തി. ചെയർനോട്ട് സംവിധാനത്തിലൂടെ ജീവനക്കാരായ എം.ജയേഷ്‌കുമാർ, പി.രാഗേഷ് എന്നിവരാണ് ടവറിന് മുകളിൽ കയറി അനുനയിപ്പിച്ച് സാഹസികമായി താഴെ ഇറക്കിയത്.

സ്റ്റേഷൻ ഓഫീസർ കെ.എം.ശ്രീനാഥ്, ജീവനക്കാരായ ജിബി ഫിലിപ്പ്, ഐ.ഷാജീവ്, പി.വി.ബിനോയ്, പി.കെ.സുനിൽ, കെ.ആർ.അജേഷ്, വി.പി.സജിലാൽ, കെ.സജീവ്, പി.എസ്.പ്രേം, വി.കെ.രാജു, പി.സി.മാത്യു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.