‘താൻ കീഴടങ്ങില്ല’; വീണ്ടും വീഡിയോ സന്ദേശവുമായി അമൃത്പാൽ സിങ്

0 278

ദില്ലി: പഞ്ചാബ് പൊലീസിന് മുമ്പാകെ കീഴടങ്ങില്ലെന്ന് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്. ലൈവ് വീഡിയോയിൽ. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അമൃത് പാൽ സിങ്ങ് വീഡിയോ സന്ദേശം പുറത്തുവിടുന്നത്. താൻ കീഴടങ്ങില്ലെന്നും ഉടൻ തന്നെ ജനങ്ങളുടെ മുൻപിൽ എത്തുമെന്നും അമൃത്പാൽ സിങ് വീഡിയോയില്‍ പറയുന്നു. താൻ ഒളിവിൽ അല്ല. രാജ്യം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാൽ സിങ് കൂട്ടിച്ചേര്‍ത്തു.

അമൃത്പാല്‍ സിങ് പൊലീസില്‍ കീഴടങ്ങുമെന്ന അഭൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് വീഡിയോ പുറത്ത് വരുന്നത്. മൂന്ന് ഉപാധികൾ അമൃത്പാല്‍ സിങ് വച്ചെന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു ഉപാധിയുടെ അമൃത്പാല്‍ സിങിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വീഡിയോ പുറത്ത് വരുന്നത്. തനിക്കായുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് 24 മണിക്കൂറിനിടെ രണ്ട് തവണ അമൃത്പാല്‍ സിങിന്‍റെ വീഡിയോ പുറത്ത് വരുന്നത്.