വസ്ത്രങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയ്ക്ക് വില കുറയും; കുട, ലൗഡ്‌സ്പീക്കർ, ഹെഡ്‌ഫോൺ എന്നിവയ്ക്ക് വിലകൂടും; അറിയാം എന്തിനൊക്കെ വില കുറയും, കൂടുമെന്ന്

0 1,664

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2022 ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതും ഇറക്കുമതി തീരുവ കൂട്ടിയതും നിത്യോപയോഗ വസ്തുക്കളുടെ വിലയിലും മാറ്റമുണ്ടാക്കും. മൊബൈൽ ഫോൺ, ചാർജർ, വജ്രം തുടങ്ങിയവയ്ക്ക് വില കുറയുമെങ്കിൽ കുട, ഇറക്കുമതി ചെയ്ത ഇയർഫോൺ, ലൗഡ്‌സ്പീക്കർ തുടങ്ങിയവയ്‌ക്കെല്ലാം വില കൂടും. വജ്രം, രത്‌നം എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ചു ശതമാനമാണ് കുറച്ചത്. അതേസമയം, കുടയുടെ നികുതി 20 ശതമാനം വർധിപ്പിക്കുകയും ചെയ്തു.

വില കുറയുന്ന വസ്തുക്കൾ

-വസ്ത്രം

-രത്‌നം, വജ്രം

-മൊബൈൽ ഫോൺ, മൊബൈൽ ക്യാമറ ലെൻസുകൾ, ചാർജറുകൾ

-ഉണക്ക കൂന്തൾ

-കായം

-കൊക്കോകുരു

-പെട്രോളിയം സംസ്‌കരണത്തിനുള്ള രാസവസ്തുക്കൾ

-സ്‌റ്റെയിൻലസ്, അലോയ് സ്റ്റീലുകൾ

വില കൂടുന്നവ

-കുട

-ഇമിറ്റേഷൻ ആഭരണങ്ങൾ

-ഇറക്കുമതി ചെയ്ത ലൗഡ്‌സ്പീക്കർ, ഹെഡ്‌ഫോൺ

-സ്മാർട്ട് മീറ്റർ

-സോളാർ സെല്ലുകൾ

-സോളാർ മൊഡ്യൂളുകൾ

-എക്‌സറേ യന്ത്രങ്ങൾ

-ഇലക്ട്രോണിക് കളിപ്പാവകളുടെ ഭാഗങ്ങൾ

-മുഴുവൻ ഇറക്കുമതി വസ്തുക്കളും