വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

0 9,854

സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ പാചകരീതിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അവയിലൊന്നാണ് മഞ്ഞൾ. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിന് മഞ്ഞൽ വെള്ളം സഹായകമാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ട്യൂമർ ഇല്ലാതാക്കാനും കാൻസർ സെല്ലുകൾ മറ്റ് ഭാ​ഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും മഞ്ഞൾ സഹായിക്കുന്നു.

സന്ധി വേദന ഒഴിവാക്കാനും അണുബാധയും പനിയും ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനും പാലിൽ ഒരു നുള്ള് മഞ്ഞൾ കലർത്തി കുടിക്കുന്നത് സഹായകമാണ്. മഞ്ഞളിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധിവേദനയും നേരിയ വീക്കവും സുഖപ്പെടുത്താൻ സഹായിക്കുന്നു. ദിവസവും മഞ്ഞൾ വെള്ളം കുടിക്കുന്നത് ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവും യുവത്വവുമാക്കാൻ സഹായിക്കും.

2015-ലെ ഒരു പഠനത്തിൽ 95 ശതമാനം കുർക്കുമിൻ (മഞ്ഞളിൽ കാണപ്പെടുന്ന സംയുക്തം) അടങ്ങിയ 800 മില്ലിഗ്രാം സപ്ലിമെന്റും കർശനമായ ഭക്ഷണക്രമവും കഴിച്ച അമിതഭാരമുള്ള മുതിർന്നവർ ബോഡി മാസ് ഇൻഡക്‌സിൽ 2 ശതമാനം വരെ മാറ്റങ്ങൾ കുറഞ്ഞതായി കണ്ടെത്തി. കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതുകൊണ്ടാണ് ഹൃദയ രോഗങ്ങൾ ഉണ്ടാകുന്നത്. മഞ്ഞൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ പാളി മെച്ചപ്പെടുത്തുന്നതിനും അറിയപ്പെടുന്നു.

മെഡിക്കൽ സയൻസ് ഇപ്പോഴും അൽഷിമേഴ്‌സ് രോഗത്തിന് പ്രതിവിധി കണ്ടെത്തിയിട്ടില്ല, അത് സംഭവിക്കുന്നത് തടയേണ്ടത് അത്യാവശ്യമാണ്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ വീക്കം, ഓക്സിഡേറ്റീവ് തകരാറുകൾ എന്നിവ തടയുന്നതിന് സഹായിക്കുന്നു.

വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നതിനാൽ മഞ്ഞൾ രക്തത്തെ ശുദ്ധീകരിക്കുമെന്ന് അറിയപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സഹായിക്കുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മഞ്ഞൾ വെള്ളം ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു.