ആരോഗ്യ ഐഡിക്ക് ലൈംഗിക താൽപര്യവും ജാതി വിവരവും ശേഖരിക്കും

0 868

ആരോഗ്യ ഐഡിക്ക് ലൈംഗിക താൽപര്യവും ജാതി വിവരവും ശേഖരിക്കും

 

പൗരൻമാരുടെ ജാതിയും മതവും ചോദിക്കാൻ കേന്ദ്ര സർക്കാർ നീക്കം. പുതിയ ആരോഗ്യ ഐഡിയുടെ പേരിലാണ് വിവരശേഖരണം. വ്യക്തികളുടെ ലൈംഗിക താത്പര്യം, രാഷ്ട്രീയ ആഭിമുഖ്യം, സാമ്പത്തിക നില തുടങ്ങിയ വിവരങ്ങളും ശേഖരിക്കണമെന്ന് കരട് ആരോഗ്യ നയത്തിൽ പറയുന്നു. സെപ്റ്റംബർ മൂന്ന് വരെ പൊതുജനങ്ങൾ അഭിപ്രായം അറിയിക്കാം

വ്യക്തിയുടെ രാഷ്ട്രീയ ആഭിമുഖ്യവും ലൈംഗിക താൽപര്യവും ചോദിക്കുന്നതിനൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളടക്കം സാമ്പത്തിക നിലയും ഉൾപ്പെടുത്തണം. കരട് നയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ മൂന്ന് വരെ പൊതുജനങ്ങൾ നയത്തിൽ അഭിപ്രായം അറിയിക്കാം.