ഗുണനിലവാരമുള്ള ചികിത്സ രോഗികളുടെ അവകാശം -കെ.ജി.എം.ഒ.എ.കണ്ണൂര്‍: ഉയര്‍ന്ന ഗുണനിലവാരമുള്ള ചികിത്സ ഓരോ രോഗിയുടെയും അവകാശമാണെന്നും അതിനുള്ള അടിസ്ഥാന ഭൗതികസൗകര്യങ്ങളും മാനുഷിക വിഭവങ്ങളും ലഭ്യമാക്കാനാണ് പ്രധാന പരിഗണന നല്‍കേണ്ടതെന്നും കേരള ഗവ. മെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ പറഞ്ഞു. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ചടങ്ങില്‍ കമ്മിറ്റി ആദരിച്ചു.
കണ്ണൂര്‍ ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ഡോ. വിജയകൃഷ്ണന്‍, ഡോ. കേശവനുണ്ണി, ഡോ. ടി.എന്‍.സുരേഷ്, ഡോ. സി.പി.ബിജോയ്, ഡോ. ആശിഷ് ബെന്‍സ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഡോ. ഒ.ടി.രാജേഷ് (പ്രസി.), ഡോ. സി.അജിത്‌കുമാര്‍ (സെക്ര.), ഡോ. കെ.സി.സച്ചിന്‍ (ഖജാ.).