നിമിഷങ്ങള്‍ക്കുള്ളില്‍ ‘ഹൃദയം’ കൊച്ചിയിലെത്തി; ശസ്ത്രക്രിയ ഉടന്‍ തുടങ്ങും

0 751

നിമിഷങ്ങള്‍ക്കുള്ളില്‍ ‘ഹൃദയം’ കൊച്ചിയിലെത്തി; ശസ്ത്രക്രിയ ഉടന്‍ തുടങ്ങും

കൊച്ചി > തിരുവനന്തപുരത്തുനിന്ന് ഹൃദയവുമായി പുറപ്പെട്ട പൊലീസിന്റെ ഹെലികോപ്ടര്‍ കൊച്ചിയിലെത്തി. വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്ടര്‍ അരമണിക്കൂറിനുള്ളില്‍ കൊച്ചി ഗ്രാന്റ് ഹയാത്ത് ഹെലിപാഡില്‍ ഇറങ്ങി. ഉടന്‍ തന്നെ അഞ്ച് മിനിറ്റ് സമയത്തിനുള്ളില്‍ ശസ്ത്രക്രിയ നടക്കുന്ന ലിസി ആശുപത്രിയില്‍ എത്തിച്ചു.

ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ചെമ്ബഴന്തി സ്വദേശിയും കഴക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് കോതമംഗലം സ്വദേശിനിയായ 49 കാരിക്ക് വേണ്ടി എത്തിച്ചത്. ഒരു മാസമായി സര്‍ക്കാരിന്റെ അവയവദാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു കോതമംഗലം സ്വദേശിനി. ഇന്നലെ ചെക്കപ്പിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴാണ് ഹൃദയം ലഭിക്കുമെന്ന വാര്‍ത്ത അറിഞ്ഞത്. എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്‍റെ നേതൃത്വത്തിലാണ് അവയവം കൊച്ചിയിലെത്തിച്ചത്.