മോദിക്കായി ഹെലിപ്പാഡ് നിർമിച്ചത് 24 മണിക്കൂറിൽ, 20 കൊല്ലമായിട്ടും സമീപത്ത് ബസ്‌സ്‌റ്റോപ്പില്ല: കേജ്‌രിവാൾ
മോദിക്കായി ഹെലിപ്പാഡ് നിർമിച്ചത് 24 മണിക്കൂറിൽ, 20 കൊല്ലമായിട്ടും സമീപത്ത് ബസ്‌സ്‌റ്റോപ്പില്ല: കേജ്‌രിവാൾ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഗോവ സർക്കാർ ഹെലിപ്പാഡ് നിർമിച്ചത് 24 മണിക്കൂറ് കൊണ്ടാണെന്നും 20 കൊല്ലമായിട്ടും സമീപത്ത് ബസ്‌സ്‌റ്റോപ്പില്ലെന്നും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. പനാജിയിൽ നടത്തി വാർത്താസമ്മേളനത്തിലാണ് കേജ്‌രിവാൾ ഗോവയിലെ ബിജെപി സർക്കാറിനെതിരെ വിമർശനമുന്നയിച്ചത്. വ്യാഴാഴ്ച സംസ്ഥാനത്തെത്തിയ നരേന്ദ്രമോദിക്കായി പുതിയ ഹെലിപ്പാഡ് പണിതത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ഫെബ്രുവരി 14ന് നടക്കുന്ന ഗോവ തെരഞ്ഞെടുപ്പ് സാധാരണ ഇലക്ഷനല്ലെന്നും നാടിന് മാറാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യബോധമുള്ള സർക്കാറുണ്ടെങ്കിൽ എല്ലാം ചെയ്യാൻ കഴിയുമെന്ന് ഗോവയിലെ ജനങ്ങൾക്ക് ഉറപ്പു നൽകുന്നുവെന്നും കേജ്‌രിവാൾ പറഞ്ഞു. ബിജെപിയും കോൺഗ്രസും ഗോവക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന് 27 വർഷവും ബിജെപിക്ക് 15 വർഷവും ഗോവ നൽകിയെന്നും ചൂണ്ടിക്കാട്ടി. ഇരു കൂട്ടരും സംസ്ഥാനത്തെ കൊള്ളയടിച്ചെന്ന് അദ്ദേഹം ആരോപിച്ചു.