ഹെല്‍മറ്റ് ധരിച്ചോളൂ; ഇല്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ നല്‍കേണ്ടി വരിക കനത്ത പിഴ

0 435

 | ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ ഉള്‍പ്പടെയുള്ളവരുടെ ഹെല്‍മറ്റ് പരിശോധന തിങ്കളാഴ്ച മുതല്‍ കര്‍ശനമാക്കും. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് കേരള പോലീസ് നീക്കം.

ഇരുചക്ര വാഹനങ്ങളിലെ ഇരു യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നിട്ട് കുറച്ചായെങ്കിലും ഇതുവരെ പരിശോധന കര്‍ശനമാക്കിയിരുന്നില്ല. ബോധവത്കരണത്തിനാണ് പോലീസ് പ്രാധാന്യം നല്‍കിയിരുന്നത്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് പോലീസ് പറഞ്ഞു.