രാഹുല്‍ ഗാന്ധിയുടെ സാന്ത്വനം വീണ്ടും

0 917

 

കല്‍പ്പറ്റ:കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ കഴിഞ്ഞ് മരുന്നിനായി ബുദ്ധിമുട്ടിയ രോഗിക്ക് മരുന്ന് വാങ്ങി നല്‍കാനുള്ള സൗകര്യമൊരുക്കി രാഹുല്‍ ഗാന്ധി എം.പി.കിഡ്‌നി തകരാറിലായ വടുവന്‍ച്ചാല്‍ സ്വദേശി ജനീഷിനാണ് പതിനായിരം രൂപ വിലവരുന്ന ഒരു മാസത്തേക്ക് ഉള്ള മരുന്ന് എത്തിച്ചത്. കഴിഞ്ഞ 2017 നവംബറില്‍ ആണ് കിഡ്‌നികള്‍ തകരാറിലായ ജനീഷ് കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായത്.കോവിഡ് വ്യാപനം കാരണം ലോക് സൗണ്‍ ആയതിനാല്‍ ജില്ലയില്‍ ലഭ്യമല്ലാതിരുന്ന മരുന്ന് ലഭിക്കുവാന്‍ ബുദ്ധിമുട്ടിയതോടെയാണ് ജനീഷ് രാഹുല്‍ ഗാന്ധിക്ക് മെയില്‍ അയച്ചത്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.റാസിഫ് മുഖേന കോഴിക്കോട് നിന്നും എത്തിച്ച മരുന്ന് യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ യൂണിറ്റ് വഴിയാണ് കൈമാറിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഷംഷാദ് മരക്കാര്‍, ഉഇഇ ജനറല്‍ സെക്രട്ടറി ചഇ കൃഷ്ണകുമാര്‍ ,സുജിത്ത് ജഞ, നിഖില്‍ തോമസ്, സിറില്‍ ജോസ് എന്നിവര്‍ മരുന്ന് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചു .