മുടി മൊത്തം കൊഴിഞ്ഞു തീരുകയാണോ? വെറും നാലു ദിവസം കൊണ്ട് മാറ്റാം; ഇതാ ഒരു എളുപ്പ വഴി..

0 1,567

മുടിയെ സ്നേഹിക്കുന്നവർ ഏറ്റവും കൂടുതലായി നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇതിൽ നിന്ന് രക്ഷ നേടാനായി നിങ്ങൾ പല വഴികളും പരീക്ഷിച്ചിട്ടുമുണ്ടാകാം. എന്നാൽ ഇതൊന്നും ഗുണം ചെയ്യാതെ വിഷമിച്ചിരിക്കുകയാണോ? വെറും നാലു ദിവസം കൊണ്ട് ഈ പ്രശ്നം ഇല്ലാതാക്കാനുള്ള വഴി പറയുകയാണ് ഇൻസ്റ്റഗ്രാം പേജായ നേച്ചർ ഇൻസ്പയേട് ബ്യൂട്ടി. വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ഹെയർ പാക്കാണ് ഇതിനുള്ള പ്രതിവിധിയായി പരിചയപ്പെടുത്തുന്നത്.

ഹെയർ പാക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകൾ:

  • തൈര്
  • മുട്ട
  • കറിവേപ്പില
 ഇവ മൂന്നും നല്ലവണ്ണം അരച്ചെടുക്കുക. ശേഷം തലയോട്ടിയിൽ തേച്ചു കൊടുക്കാവുന്നതാണ്. മുപ്പതു മിനിറ്റുകൾ കഴിഞ്ഞ് കഴുകി കളയാം. മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുട്ടിയ്ക്ക് ആരോഗ്യം നൽകാൻ സഹായിക്കുന്നു. കൂടാതെ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി മുടിയ്ക്ക് കരുത്ത് നൽകുകയും ചെയ്യുന്നു.