ഉയർന്ന ശരീര താപനില കൊട്ടിയൂരിൽ ലോക് ഡൌൺ കാലത്ത് താമസിച്ചിരുന്ന തൊടുപുഴ സ്വദേശി ഉൾപ്പെടെ രണ്ടു പേരുടെ യാത്ര കണ്ണൂർ വിമാനത്താവളത്തിൽ വച്ച് റദ്ദാക്കി.

0 3,353

ഉയർന്ന ശരീര താപനില കൊട്ടിയൂരിൽ ലോക് ഡൌൺ കാലത്ത് താമസിച്ചിരുന്ന തൊടുപുഴ സ്വദേശി ഉൾപ്പെടെ രണ്ടു പേരുടെ യാത്ര കണ്ണൂർ വിമാനത്താവളത്തിൽ വച്ച് റദ്ദാക്കി.

ഉയർന്ന ശരീര താപനില കൊട്ടിയൂരിൽ ലോക് ഡൌൺ കാലത്ത് താമസിച്ചിരുന്ന തൊടുപുഴ സ്വദേശി ഉൾപ്പെടെ രണ്ടു പേരുടെ യാത്ര കണ്ണൂർ വിമാനത്താവളത്തിൽ വച്ച് റദ്ദാക്കി.ക്വാറന്റീനിലേക്ക് മാറ്റി സ്രവ പരിശോധനക്ക് നടപടി . ആശങ്ക വേണ്ടന്ന് അധികൃതർ.

കണ്ണൂർ വിമാനത്താവളം വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ എത്തിയ 2 യാത്രക്കാർക്ക് ഉയർന്ന ശരീര ഊഷ്മാവ് കണ്ടതിനാൽ രണ്ടു പേരുടെയും യാത്ര റദാക്കി. ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

ലോക്ക് ഡൌൺ കാലത്ത് കൊട്ടിയൂരിൽ കുടുങ്ങി പോയ തൊടുപുഴ സ്വദേശിക്കും മേഘാലയ സ്വദേശിക്കുമാണ് വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ രോഗ ലക്ഷണം കണ്ടെത്തിയത്. രാത്രി 8.50 ന് വിമാനത്തിൽ പോകാൻ എത്തിയതാണ് ഇരുവരും.ഇരുവരെയും സ്രവ പരിശോധനക്കായി കോവിഡ് സെന്ററിലേക്ക് മാറ്റി . പനി ലക്ഷണമുള്ളവരെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. ആശങ്ക പെടെണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു