കൊച്ചി: പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. ലോക്ക്ഡൗൺ സമയത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളാരാഞ്ഞ് സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. ഈ സന്ദർഭത്തിൽ കേന്ദ്രസർക്കാർ നടപടികളെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു.പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ദുബായ് കെ എംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികൾ നിലവിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. അവർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാനായി എമിറേറ്റ്സ് ഫ്ളൈറ്റ്സ് തയ്യാറാണ്.ഈ സാഹചര്യത്തിൽ കോവിഡ് രോഗമില്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കൊണ്ടുവരാൻ നടപടികളുണ്ടാ വണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇക്കാര്യത്തിലാണ് നിലവിലെ സാഹ ചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.