വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ ഹൈ​ക്കോ​ട​തി വി​ധി​ക്ക് സു​പ്രീം​കോ​ട​തി സ്റ്റേ

0 133

 

ന്യൂ​ഡ​ല്‍​ഹി: 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക വ​രു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ സ്റ്റേ.

ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സ് ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

2015-ലെ ​വോ​ട്ട​ര്‍ പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച്‌ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ല്‍ ഇ​തി​നെ യു​ഡി​എ​ഫ് ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. 2015-ലെ ​വോ​ട്ട​ര്‍ പ​ട്ടി​ക ഉ​പ​യോ​ഗി​ച്ചാ​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യ്ക്ക് പു​റ​ത്താ​കു​മെ​ന്നും ഇ​ത് സ​ങ്കീ​ര്‍​ണ​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​മെ​ന്നും യു​ഡി​എ​ഫ് വാ​ദി​ച്ചു.

ക​മ്മീ​ഷ​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ യു​ഡി​എ​ഫ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും 2019-ലെ ​വോ​ട്ട​ര്‍ പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​പ്രീം​കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.