ഹിജാബ് വിവാദം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലെ പ്രതിഷേധങ്ങൾക്ക് നിരോധനം

0 612

ഹിജാബ് വിവാദം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലെ പ്രതിഷേധങ്ങൾക്ക് നിരോധനം

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലെ പ്രതിഷേധങ്ങൾക്ക് കർണാടക സർക്കാർ നിരോധനം ഏർപ്പെടുത്തി. രണ്ടാഴ്ചത്തേക്കാണ് നിരോധനം. കൂടിച്ചേരലുകൾ പാടില്ലെന്നും ബെംഗളുരൂ പൊലീസ് അറിയിച്ചു. കൂടാതെ കേസ് പരിഗണിക്കുന്നത് വിശാല ബെഞ്ചിലേക്ക് മാറ്റി.

കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹിജാബ് നിരോധന വിഷയം വിശാല ബെഞ്ചിന് വിട്ടത്. പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് കോളജുകളിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവുകൾ പാസാക്കാൻ സിംഗിൾ ബെഞ്ച് വിസമ്മതിക്കുകയും വിശാല ബെബഞ്ചിന് വിടുകയുമായിരുന്നു.

കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തി നില്‍ക്കെ അഭിപ്രായപ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ബിക്കിനിയായാലും ഘൂംഘാട്ടായാലും (ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ തലയും മുഖവും മറയുന്ന രീതിയില്‍ അണിയുന്ന വസ്ത്രം) ജീന്‍സായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുവെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നു പ്രിയങ്ക വ്യക്തമാക്കി. പ്രിയങ്കയുടെ ട്വീറ്റിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.