മലയോര ഹൈവേയുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മുസ്ലിം ലീഗ്

0 459

മാനന്തവാടി: ഇഴഞ്ഞു നീങ്ങുന്ന മാനന്തവാടി പനമരം മലയോര ഹൈവേയുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. അടുത്ത ആഴ്ച്ച വള്ളിയൂര്‍കാവ് ഉത്സവമൊക്കെ വരുന്ന സമയത്തു വെട്ടി പൊളിച്ചിട്ടിരിക്കുന്ന മാനന്തവാടി ടൗണ്‍ ഗതാഗത തടസ്സം മൂലം ഇപ്പോള്‍ തന്നെ ശ്വാസം മുട്ടുകയാണെന്ന് പ്രസിഡന്റ് സി.പി. മൊയ്ദു ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചൂണ്ടിക്കാട്ടി. ജനറല്‍ സെക്രട്ടറി കെ. സി. അസീസ്, സെക്രട്ടറി ഉസ്മാന്‍, അഡ്വ. പടയന്‍ റഷീദ്, പി. കെ. അബ്ദുല്‍ അസീസ്, ഡി. അബ്ദുള്ള, കടവത്തു മുഹമ്മദ്, വെട്ടന്‍ അബ്ദുള്ള ഹാജി, തുടങ്ങിയവര്‍ സംസാരിച്ചു.