ഹിരോഷിമ ആണവദുരന്തം; രക്തസാക്ഷി ദിനം ആചരിച്ചു

0 98

കൊട്ടിയൂർ: ഹിരോഷിമ ആണവദുരന്തത്തിൻ്റെ രക്തസാക്ഷി സഡാക്കോ സസാക്കിയുടെ ചരമദിനത്തിൽ യുദ്ധങ്ങൾക്കെതിരെ ആയിരം സഡാക്കോ കൊക്കുകളെ നിർമ്മിച്ച് തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ. എല്ലാ യുദ്ധങ്ങളും കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് നിഷേധിക്കുന്നതെന്നും യുദ്ധങ്ങൾക്കെതിരെ വളർന്നുവരുമ്പോൾ നിലകൊള്ളുമെന്നും സമാധാനത്തിൻ്റെ പ്രതീകമായ സഡാക്കോ കൊക്കുകളെ കൈകളിലേന്തി വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. സ്കൂൾ ലീഡർ അലൻ ജെയിംസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ എം.പി സിറാജുദ്ദീൻ യുദ്ധത്തിൻ്റെ കെടുതികൾ വിശദീകരിച്ചു. സഡാക്കോ കൊക്ക് നിർമ്മാണത്തിന് എയ്ഞ്ചൽ ബബിത ഫെർണാണ്ടസ്, സരിത കെ.സി എന്നിവർ നേതൃത്വം നൽകി.