കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്കു മടങ്ങിയെത്തുന്ന എല്ലാ തൊഴിലാളികളെയും എച്ച്ഐവി പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ഒഡീഷ
കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്കു മടങ്ങിയെത്തുന്ന എല്ലാ തൊഴിലാളികളെയും എച്ച്ഐവി പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ഒഡീഷ. ഒഡീഷ സ്റ്റേറ്റ് കണ്ട്രോള് സൊസൈറ്റി(ഒഎസ്എസിഎസ്) ഇക്കാര്യം അറിയിച്ചു.
ഒഡീഷയില്‍ എച്ച്ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്ന 48 എന്‍ജിഒകള്‍ക്കും ആറ് ലിങ്ക് വര്‍ക്കേഴ്സ് സ്കീമുകള്‍ക്കും ഇക്കാര്യം അറിയിച്ച് ഒഎസ്എസിഎസ് കത്തെഴുതിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് കൗണ്‍സലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്ററുകളുമായി സഹകരിച്ചാണ് എച്ച്ഐവി പരിശോധന നടത്തുക.
സംസ്ഥാനത്തേക്ക് ഏകദേശം 10 ലക്ഷം തൊഴിലാളികള്‍ സംസ്ഥാനത്തേക്കു മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.