ഹോംഡെലിവറി സംവിധാനവുമായി ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍

0 387

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി അവശ്യ മരുന്നുകള്‍ എത്തിക്കാന്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഹോംഡെലിവറി സംവിധാനവുമായി ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭ്യര്‍ഥിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നിര്‍ത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവശ്യ മരുന്നുകള്‍ക്കായാണ് ജനങ്ങള്‍ ഇത്തരത്തില്‍ പുറത്തിറങ്ങുന്നത്. വാഹനങ്ങള്‍ വര്‍ധിച്ച് വരുന്നത് ഇതുവരെ പാലിച്ച അച്ചടക്കവും ജാഗ്രതയും വിഫലമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.