ഹോം ഡെലിവറി: നിബന്ധനകൾക്ക് അനുസൃതമായി വ്യാപാര സ്ഥാപനങ്ങൾ തുറക്കാം

0 1,489

ഹോം ഡെലിവറി: നിബന്ധനകൾക്ക് അനുസൃതമായി വ്യാപാര സ്ഥാപനങ്ങൾ തുറക്കാം

ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നടപ്പിലാക്കിയ ജില്ലയിലെ ഹോം ഡെലിവറി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിബന്ധനകൾക്ക് വിധേയമായി കച്ചവടസ്ഥാപനങ്ങൾ തുറക്കാൻ ജില്ലാ കലക്ടർ അനുമതി നൽകി. എല്ലാ കച്ചവട സ്ഥാപനങ്ങൾക്കും തുല്യപ്രാധാന്യം ലഭ്യമാകുന്ന രീതിയിൽ ഓരോ വാർഡിലും ഒരു കച്ചവട സ്ഥാപനം മാത്രം തുറക്കാം. അതോടൊപ്പം റംസാൻ മാസം ആരംഭിച്ച സാഹചര്യത്തിൽ നോമ്പുതുറക്ക് ആവശ്യമായ വിഭവങ്ങൾ കൂടി ലഭ്യമാകുന്ന സ്ഥാപനങ്ങളും തുറക്കാം. അതേസമയം, ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമാക്കുന്നതിന് വാർഡിൽ ഒരു സ്ഥാപനം മാത്രം മതിയാവാത്ത പക്ഷം ആവശ്യാനുസരണം മറ്റ് കച്ചവട സ്ഥാപനങ്ങൾ കൂടി (അവശ്യവസ്തുക്കൾ, ബേക്കറി, പഴവർഗങ്ങൾ എന്നിവ ലഭ്യമാകുന്നവ) തുറക്കാനും നിർദ്ദേശമുണ്ട്. ഈ വിഷയത്തിൽ പ്രദേശത്തുള്ള എംഎൽഎമാരുടെ സഹകരണത്തോടെ, ഇൻസിഡന്റ് കമാൻഡർമാരായ തഹസിൽദാർമാർ, പൊലീസ് ഉദ്യോഗസ്ഥർ, തദ്ദേശഭരണ സ്ഥാപന മേധാവികൾ എന്നിവർ ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തേണ്ടതാണെന്നും കലക്ടർ അറിയിച്ചു.