നൂറ്റിയൊന്ന് ലിറ്റർ വിദേശ മദ്യവുമായി ഹോട്ടലുടമ പിടിയിൽ.

0 1,023

നൂറ്റിയൊന്ന് ലിറ്റർ വിദേശ മദ്യവുമായി ഹോട്ടലുടമ പിടിയിൽ.

 

കോട്ടയം: പൊൻകുന്നം കൂരാലിയിൽ നൂറ്റിയൊന്ന് ലിറ്റർ വിദേശ മദ്യവുമായി ഹോട്ടലുടമ പിടിയിൽ. അരീപാറയ്ക്കൽ ശരത് ബാബുവാണ് പിടിയിലായത്. അരലിറ്ററിന്‍റെ 211 കുപ്പികളാണ് പിടിച്ചെടുത്തത്. ഹോട്ടൽ കേന്ദ്രീകരിച്ച് അനധികൃത വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണിത്. ഹോട്ടലിനോട് ചേർന്നുള്ള കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് വൻതോതിൽ മദ്യം സൂക്ഷിച്ചിരുന്നത്.

ബീവറേജിൽ നിന്ന് വാങ്ങി സൂക്ഷിച്ച ശേഷം ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അന്വേഷണം.പോലീസ് മദ്യം വാങ്ങാനെന്ന വ്യാജേന എത്തിയാണ് ഇയാളെ പോലീസ് പിടികൂടിയത്.