വീട് കേന്ദ്രീകരിച്ച് ചാരായ നിർമ്മാണം: കൊട്ടിയൂർ സ്വദേശിക്കെതിരെ കേസ്

0 999

വീട് കേന്ദ്രീകരിച്ച് ചാരായ നിർമ്മാണം: കൊട്ടിയൂർ സ്വദേശിക്കെതിരെ കേസ്

വീടു കേന്ദ്രീകരിച്ച് ചാരായ നിർമ്മാണം നടത്തിയ കൊട്ടിയൂർ സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. 60 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കൊട്ടിയൂർ സ്വദേശി നീണ്ടുനോക്കി ഒറ്റപ്ലാവിലെ വടക്കേതിൽ മുരളി (49/2020) എന്നയാൾക്കെതിരെയാണ് വാഷും വാറ്റുപകരണങ്ങളും ചാരായവും കൈവശം വച്ചു കൈകാര്യം ചെയ്തതിന് പേരാവൂർ എക്സൈസ് കേസെടുത്തത്.

കോവിഡ് 19 പ്രതിരോധ ലോക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതിന്റെ മറവിൽ വീട്ടിൽ വച്ച് ചാരായ നിർമാണം നടത്തി കൊട്ടിയൂർ മേഖലയിൽ വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. ഇയാളുടെ പേരിൽ മുൻപും അബ്കാരി കേസുണ്ട്. പേരാവൂർ എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് കേസ്‌ കണ്ടെടുത്തത്.

പ്രിവന്റീവ് ഓഫീസർ എം.പി സജീവൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, പി.എസ്.ശിവദാസൻ, റിനീഷ് ഓർക്കാട്ടേരി, പി.ജി.അഖിൽ, എക്സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.