വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവിനെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മ വെട്ടിക്കൊലപ്പെടുത്തി

വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവിനെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മ വെട്ടിക്കൊലപ്പെടുത്തി

0 858

വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവിനെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മ വെട്ടിക്കൊലപ്പെടുത്തി

രാജാക്കാട്: തമിഴ്‌നാട് ബോഡിനായ്ക്കന്നൂരില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവിനെ കണ്ണില്‍ മുളകുപൊടി വിതറി വീട്ടമ്മ വെട്ടിക്കൊലപ്പെടുത്തി. ശാന്തന്‍പാറ ബി.എല്‍.റാവ് സ്വദേശി രാജന്‍ (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബി.എല്‍. റാവിലെ താമസക്കാരിയും തമിഴ്‌നാട് സ്വദേശിനിയുമായ വളര്‍മതിയെ(38) ബോഡിനായ്ക്കന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

.

വിവാഹബന്ധം വേര്‍പ്പെടുത്തി ബി.എല്‍.റാവില്‍ കോഴിക്കട നടത്തുകയായിരുന്നു രാജന്‍. സമീപവാസിയായ വളര്‍മതിയുമായി പരിചയത്തിലായശേഷം ഇവരില്‍നിന്നും മൊബൈല്‍ നമ്ബര്‍ കരസ്ഥമാക്കി. തുടര്‍ന്ന് ഇവരെ നിരന്തരം വിളിച്ച്‌ ശല്യംചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രയോജനം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വളര്‍മതി തമിഴ്‌നാട്ടിലെ തന്റെ വീട്ടിലേക്ക് മടങ്ങി. അവിടെയെത്തിയും രാജന്‍ ശല്യമുണ്ടാക്കി. ഇതിനെത്തുടര്‍ന്ന് വളര്‍മതി ബി.എല്‍.റാവിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞദിവസം രാജന്‍ ബി.എല്‍. റാവിലെ വീട്ടില്‍ വീണ്ടും എത്തുകയും വാക്കത്തി കൊണ്ട് ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ പന്ത്രണ്ടരയോടെ വീട്ടിലെത്തിയ രാജന്‍ വീണ്ടും വീട് ആക്രമിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. തുടര്‍ന്ന് വളര്‍മതി വീടിന്റെ പിന്നിലൂടെ പുറത്തിറങ്ങി കണ്ണില്‍ മുളകുപൊടി വിതറിയശേഷം കൈയില്‍ കരുതിയ ആയുധമുപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

19 വെട്ടുകള്‍ രാജന്റെ ശരീരത്തില്‍ ഉള്ളതായി പോലീസ് പറഞ്ഞു. വളര്‍മതി തന്നെയാണ് വിവരം പോലിസില്‍ അറിയിച്ചതും. പോലീസെത്തി രാജനെ ബോഡിനായ്ക്കന്നൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.