ഒരു ഏജന്‍സി വിദേശ ധനസഹായം വാങ്ങിയത് എങ്ങനെ കുറ്റകൃത്യമാവും? ലൈഫ്മിഷനില്‍ ഹൈക്കോടതി

0 393
ഒരു ഏജന്‍സി വിദേശ ധനസഹായം വാങ്ങിയത് എങ്ങനെ കുറ്റകൃത്യമാവും? ലൈഫ്മിഷനില്‍ ഹൈക്കോടതി

 

ഒരു ഏജന്‍സി വിദേശ ധനസഹായം വാങ്ങിയത് എങ്ങനെ കുറ്റകൃത്യമാവുമെന്ന് ഹൈക്കോടതി. ലൈഫ്‌മിഷന്റെ ഭവനപദ്ധതിക്കു സ്വീകരിച്ച വിദേശസഹായം നിരോധിത പട്ടികയില്‍ ഉള്ളതാണോയെന്ന് വിശദീകരിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കണം.

തങ്ങള്‍ക്കെതിരെ സിബിഐ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. പദ്ധതിയില്‍ അഴിമതിയുണ്ടെന്നും സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കിയെന്നും അന്വേഷിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.

കൈക്കൂലി നല്‍കിയത് വിദേശ ധനസഹായ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരില്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനു മറ്റു നിയമങ്ങള്‍ അല്ലേ ബാധകമെന്നും  കോടതി സിബിഐയോട് ആരാഞു.

വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഫയല്‍ വിളിച്ചുവരുത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സിബിഐയുടെ ആവശ്യത്തെ സര്‍ക്കാരും
യൂണിടാക്കും ശക്തമായി എതിര്‍ത്തു. ഫയല്‍ വിളിച്ചുവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ലൈഫ് മിഷന്‍ സര്‍ക്കാര്‍ പദ്ധതിയാണെണന്നും വിദേശ ധനസഹായ നിയന്ത്രണ നിയമം തങ്ങള്‍ക്കു ബാധകമെല്ലന്നുമാണ് യൂണിടാക്കിന്റെ വാദം.