കൂട്ടുപുഴയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; യുവാവ് അറസ്റ്റിൽ

0 577

ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദനനും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനു ബാബുവും സംയുക്തമായി നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തി. പയ്യന്നൂര്‍ രാമന്തളി സ്വദേശി സല്‍മാന്‍(31) എന്നയാളെ അറസ്റ്റു ചെയ്തു.

കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ പുലര്‍ച്ചെ ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസില്‍ നിന്നാണ് മാരക മയക്കുമരുന്നായ 74.39 ഗ്രാം എംഡിഎംഎ, 1.76 ഗ്രാം (150 എണ്ണം) എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് പിടിച്ചെടുത്തത്.

എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സുലൈമാന്‍ പി വി, ഷിബു കെ സി, ജോര്‍ജ് ഫെര്‍ണാണ്ടസ്, രാജേന്ദ്രന്‍ കെ കെ, ധ്രുവന്‍ എന്‍ ടി, എം കെ ജനാര്‍ദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷബിന്‍ കെ, പ്രദീപന്‍ എം പി എന്നിവരാണ് ഉണ്ടായിരുന്നത്.

Get real time updates directly on you device, subscribe now.