വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റും വിൽപനയും

0 1,053

വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റും വിൽപനയും

മഠപ്പുരച്ചാൽ സ്വദേശി വാഴേപ്പടവിൽ വീട്ടിൽ മത്തച്ചൻ എന്ന മത്തായിയുടെ വീട്ടിൽ നിന്ന് 200 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റു ഉപകരണങ്ങളും കണ്ടെടുത്ത് പേരാവൂർഎക്സൈസ് കേസെടുത്തു.

കോവിഡ് 19 പ്രതിരോധ ലോക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതിന്റെ മറവിൽ വീട്ടിൽ വച്ച് ചാരായ നിർമാണം നടത്തി മണത്തണ, പേരാവൂർ, ആറളം ഫാം മേഖലയിൽ വിൽപ്പന നടത്തി വരികയായിരുന്നു.ബഹു.എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ്നു  ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് കേന്ദ്രം കണ്ടെത്തിയത് ഉദ്യോഗസ്ഥരെ കണ്ട പ്രതി ഓടി രക്ഷപെട്ടു പ്രതിയെ ഉടൻ പിടി കൂടുമെന്ന് എക്സ്സൈസ് ഉദ്യോസ്ഥർ അറിയിച്ചു

പ്രിവന്റീവ് ഓഫീസർ എം.പി സജീവൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.സി ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം ജയിംസ് ,സതീഷ് വി.എൻ ,വിഷ്ണു എൻ.സി, അഖിൽ.പി.ജി എന്നിവർ പങ്കെടുത്തു.