വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടക്കിറങ്ങി; തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

0 658

വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടക്കിറങ്ങി; തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

 

വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ സംഭവത്തിൽ പ്രതി കീഴടങ്ങി. തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥൻ ഷിജുവാണ് മുത്തങ്ങ റേഞ്ച് ഓഫീസിൽ കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 10നാണ് ഇയാൾ തോക്കുമായി ചീരാൽ പൂമുറ്റം വനത്തിനുള്ളിൽ അർദ്ധരാത്രി മൃഗവേട്ടക്കിറങ്ങിയത്. വനത്തിനുള്ളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പ്രതിയുടെ ചിത്രങ്ങൾ പതിയുകയായിരുന്നു. പിന്നീട് നീലഗിരി ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് സസ്‌പെൻഷനിലായ ഷിജു ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.