ഒളിച്ചിരുന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം;തിരുവനന്തപുരത്ത് ഭർത്താവ് അറസ്റ്റിൽ

0 765

ഒളിച്ചിരുന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം;തിരുവനന്തപുരത്ത് ഭർത്താവ് അറസ്റ്റിൽ

 

ഒളിച്ചിരുന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; തിരുവനന്തപുരത്ത് ഭർത്താവ് അറസ്റ്റിൽ.ഒളിച്ചിരുന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം ചിറയിൻകീഴ് കടയ്ക്കാവൂരിലെ മണമ്പൂർ വടയാർക്കോണം കല്ലറപ്പിള്ള വീട്ടിൽ പ്രകാശാണ് (48) അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനു ശേഷം ഇയാൾ വെഞ്ഞാറമൂട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.

രണ്ട് ദിവസം മുൻപായിരുന്നു പ്രകാശിൻ്റെ കൊലപാതക ശ്രമം. രാത്രി വീട്ടിലെത്തി ഒളിച്ചിരുന്ന ഇയാൾ ഭാര്യ തുണിയലക്കാൻ ഇറങ്ങിയപ്പോൾ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ ഭാര്യയുടെ തലയ്ക്ക് സാരമായി പരുക്കേറ്റു. ഇതിനു ശേഷം പ്രകാശ് ഒളിവിൽ പോയി. ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മുൻപും വിവിധ കേസുകളിൽ ഇയാൾ പ്രതിയാണ്. മൂന്നു മാസം മുൻപ് ഭാര്യാസഹോദരൻ്റെ ബൈക്ക് ഇയാൾ കത്തിച്ചിരുന്നു. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു